Tuesday, October 23, 2007

Njan Kaathirikkayaanu......


നിന്നെ കുറിച്ചുള്ള എന്‍റെ ഏതുതരം ചിന്തയും മലമുകളില്‍ പെയ്യുന്ന മഴ പോലെയാണ് അരികതുള്ളതിനെ സ്വാന്ത്വനിപ്പിക്കുകയും അകലതുള്ളവയെ ആകര്‍ഷിക്കുകയും ചെയ്യുന്ന മഴയുടെ സംഗീതം പോലെ ...." ഒന്നുമോര്‍ക്കാതെ മിണ്ടാതെ കയ്കോര്‍ത്തു നടക്കണം നമുക്ക്‌..നിന്‍റെ മിഴികള്‍ എന്‍റെ മനസിന്‍റെ മിന്നലാട്ടങ്ങലാണ്..സ്പര്‍ശനത്തിന്റെ ഓര്‍മകള്‍ ആത്മഹര്ഷങലും ,,,,
ഹേയ്.....നീ ഒന്നോര്‍ക്കുക എന്‍റെ പ്രണയത്തിന്റെ മെത്ത നിറയെ മഞ്ഞു പൂകലാണ്,ഒരു വസന്തം മുഴുവന്‍ നിനക്കു വേണ്ടി കാത്തു വെച്ചിട്ടുണ്ട്‌.എത്രയും ആനന്തം നിന്നെ പ്രലോഭിപ്പിക്കുന്നു എങ്കില്‍,നീ വരിക ...ഈ മഞ്ഞ് ഉരുകും മുമ്പ്‌ ....ഈ പൂക്കളെല്ലാം വിടരും മുമ്പ്‌ ..ഞാന്‍ കാത്തിരിക്കയാണ്‌ ............. നിന്നെയും കാത്ത്

No comments: